തൃപ്രയാർ : സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സഖാവ് കെ.ദാമോദരൻ മെമ്മോറിയൽ അഖിലേന്ത്യ ചെസ് ടൂർണമെന്റ് പി.സന്തോഷ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ഓപ്പൺ കാറ്റഗറി, അണ്ടർ 15 കാറ്റഗറി, അണ്ടർ 10 കാറ്റഗറി മുതലായ കാറ്റഗറികളിൽ നിന്നായി 600 മത്സരാർത്ഥികൾ പങ്കെടുത്തു. ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കേരളവർമ്മ കോളേജിലെ മുൻ അദ്ധ്യാപകൻ കൂടിയായ പ്രൊഫ.എൻ.ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ചെസ് കേരള, ചെസ് തൃശൂർ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് നടത്തിയത്. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, ജില്ലാ അസി: സെക്രട്ടറിയും സംഘാടക സമിതി കൺവീനറുമായ അഡ്വ:ടി.ആർ.രമേഷ് കുമാർ, മുൻ കൃഷിമന്ത്രി അഡ്വ:വി.എസ്.സുനിൽ കുമാർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി, പ്രസിഡന്റ് എ.എസ്.ബിനോയ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അഖിലേഷ്, അർജ്ജുൻ മുരളീധരൻ, ഷീല വിജയകുമാർ, എം.സ്വർണ്ണലത ടീച്ചർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, കെ.പി.സന്ദീപ്, സി.ആർ.മുരളീധരൻ, കെ.കെ.ജോബി എന്നിവർ സംസാരിച്ചു. പി.സന്തോഷ് കുമാർ എം.പിയും പ്രൊഫ.എൻ.ആർ.അനിൽകുമാറും തമ്മിലുള്ള ഉദ്ഘാടന സൗഹൃദ മത്സരം സമനിലയിൽ കലാശിച്ചു.
ബിസിനസ് സംരംഭങ്ങളിലെ സൈബർ
സുരക്ഷാ ഭീഷണി: സെമിനാർ ഇന്ന്
തൃശൂർ: ബിസിനസ് സംരംഭങ്ങളിലെ സൈബർ സുരക്ഷാ ഭീഷണി സംബന്ധിച്ച സെമിനാർ ഇന്ന് തൃശൂരിൽ നടക്കും. സൈബർ സെക്യൂരിറ്റി ഹെൽത്ത് ചെക്ക് എന്ന സൈബർ സുരക്ഷാ ഓഡിറ്റ് പാക്കേജ് വികസിപ്പിച്ച കൊച്ചി ആസ്ഥാനമായ പ്രമുഖ ഐ.ടി സേവനദാതാവായ സോഫ്റ്റ് ഇൻഫ്രാസ്ട്രക്ച്ചർ സർവീസസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗരുഡ ഹോട്ടലിൽ വൈകിട്ട് 6.30 മുതൽ രാത്രി 8.30 വരെയാണ് സെമിനാർ. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ ബഹുരാഷ്ട്ര പ്രൊഫഷണൽ സേവനദാതാവായ ക്രോവുമായി സഹകരിച്ച് നടക്കുന്ന സെമിനാറിൽ ക്രോവ് അഡ്വൈസറി സർവീസസ് ഇന്ത്യയുടെ ഡിജിറ്റൽ സെക്യൂരിറ്റി സർവീസസ് സീനിയർ അഡ്വൈസർ സി.എ.നരസിംഹൻ ഇളങ്കോവൻ, സോഫ്റ്റ് ഇൻഫ്രാസ്ട്രക്ച്ചർ സർവീസസ് സഹസ്ഥാപകനും ഡയറക്ടറുമായ അനിൽ അരവിന്ദ്, എ.ഡബ്ല്യു.എസ് സൊല്യൂഷൻ ആർക്കിടെക്ട് അരവിന്ദ് കണ്ണൻ എന്നിവ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |