SignIn
Kerala Kaumudi Online
Friday, 20 September 2024 7.52 PM IST

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കം

Increase Font Size Decrease Font Size Print Page
guruvayoor

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാകുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.
ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ചടങ്ങിൽ മൃദംഗ വിദ്വാൻ തിരുവനന്തപുരം വി.സുരേന്ദ്രന് മന്ത്രി സമ്മാനിക്കും. നാളെ രാവിലെ 7ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സംഗീതമണ്ഡപത്തിൽ ഭദ്രദീപം തെളിക്കുന്നതോടെ 15 ദിവസം നീളുന്ന സംഗീതാർച്ചനയ്ക്ക് തുടക്കമാകും. ഡിസംബർ 2ന് ഗജരാജൻ കേശവൻ അനുസ്മരണം സംഘടിപ്പിക്കും. ഏകാദശി നാളിൽ പ്രസാദ ഊട്ടിനായി വിപുല ഒരുക്കം നടത്തിയിട്ടുള്ളതായി ചെയർമാൻ പറഞ്ഞു. 35,000ൽ അധികം ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് രണ്ടിന് വരിയിൽ സ്ഥാനം പിടിച്ച മുഴുവൻ ഭക്തർക്കും പ്രസാദ ഊട്ട് നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, GVR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.