SignIn
Kerala Kaumudi Online
Thursday, 23 April 2026 7.55 PM IST

കുട്ടിയുടെ സഭാകമ്പം മാറ്റാൻ ടീച്ചർ പ്രയോഗിച്ചത് ഒരു കുഞ്ഞുസൂത്രം; കൈയടിച്ച് സോഷ്യൽമീഡിയ

Increase Font Size Decrease Font Size Print Page

kid

സ്റ്റേജിലെത്തുമ്പോൾ പറയാനുദേശിച്ച കാര്യങ്ങൾ മറന്നുപോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ? സദസിലിരിക്കുന്ന ആളുകളെ കണ്ട് വിയർത്തൊലിച്ച് തൊണ്ട വരണ്ട് നിന്നിട്ടുള്ള എത്ര പേരുണ്ടാകും. അത്തരത്തിൽ വേദിയിൽ പകച്ച് നിന്ന ശേഷം നിമിഷനേരം കൊണ്ട് തന്റെ ഉള്ളിലെ ഭീതിയെ അതിജീവിച്ച ഒരു കൊച്ചുപെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാടാൻ വന്ന പാട്ട് മുഴുവൻ നല്ല അടിപൊളിയായി പാടിതീർത്ത് കൈയടിയും വാങ്ങിയാണ് അവൾ വേദി വിട്ടിറങ്ങിയത്. അദ്ധ്യാപികനൽകിയ പിന്തുണയാണ് അതിനായി അവളെ സഹായിച്ചത്.

'നിങ്ങളാരും കൈയടി കൊടുക്കുന്നില്ല, അതുകൊണ്ടാണ് അവൾ പാടാത്തത്. അല്ലാതവൾ മറന്നതൊന്നുമല്ല. അവൾക്ക് നല്ല ഓർമ്മയുണ്ട്. അവൾ എന്നോട് വന്ന് പറഞ്ഞതാണ്. പാട്ട് രണ്ടെണ്ണമുണ്ട് മൂന്നെണ്ണമുണ്ടെന്ന്. നിങ്ങൾ നല്ല കൈയടി കൊടുക്ക്. അവൾ നന്നായി പാടും'- അദ്ധ്യാപിക മൈക്കിലൂടെ അനൗൺസ് ചെയ്‌തു.

പിന്നാലെ സദസിൽ നിന്നും നിറഞ്ഞ കൈയടി മുഴങ്ങി. അതുകേട്ടതും പൂർണ ആത്മവിശ്വാസത്തോടെ ആ കുരുന്ന് പാട്ടുപാടാനും തുടങ്ങി. തുടരും സിനിമയിലെ 'മിഴിയോരം' എന്ന പാട്ടാണ് പെൺകുട്ടി പാടിയത്. ഭാവിയിൽ അവൾ വലിയ ഗായികയാകുമെന്നാണ് പലരും ആശംസിക്കുന്നത്. അദ്ധ്യാപികയെ പ്രശംസിക്കാനും ആളുകൾ മറക്കുന്നില്ല. 'കുട്ടികളുടെ മനസറിയുന്ന ടീച്ചർ', 'ഇങ്ങനെയാകണം ടീച്ചർ', തുടങ്ങിയ കമന്റുകളാണ് അദ്ധ്യാപികയെ പ്രശംസിച്ചുകൊണ്ട് നൽകിയിരിക്കുന്നത്. ഇങ്ങനെയൊരു ടീച്ചർ തനിക്കുണ്ടായിരുന്നെങ്കിൽ താൻ എറണാകുളം ജില്ലാ കളക്‌ടർ ആകുമായിരുന്നെന്ന് ഒരാൾ തമാശയായി പറയുന്നു.

View this post on Instagram

A post shared by Najiya💌Thazhathethil (@naji_ya_noor)


TAGS: KIDS, KID, FUNNY VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.