
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മടങ്ങിയ രജനികാന്തിനെ കാണാൻ ആരാധരുടെ തിരക്ക്. ഇന്നലെ ചിത്രീകരണം അവസാനിപ്പിച്ച് കാറിൽ മടങ്ങിയ രജനികാന്തിനെ കാത്ത് കോളേജിന്റെ ഗേറ്റിന് പുറത്ത് വിദ്യാർത്ഥികളും ആരാധകരുമടക്കം നിരവധിപ്പേരാണ് കാത്തുനിന്നത്
.
രജനിയുടെ കാർ കോളേജ് കവാടം കടന്ന് പുറത്തുവന്നതോടെ വിദ്യാർത്ഥികൾ ആവേശത്താൽ ആർത്തുവിളിച്ചു. കാറിന്റെ സൺറൂഫിലൂടെ എഴുന്നേറ്റ് നിന്ന് കൈകൾ കൂപ്പി ആരാധകരോട് രജനികാന്ത് നന്ദി പറഞ്ഞു. ഇടയ്ക്ക് അവരെ കൈവീശി അഭിവാദ്യവും ചെയ്തു. താരത്തിന്റെ ചിത്രവും വീഡിയോയും മൊബൈൽ ഫോണിൽ പകർത്താൻ ആരാധകർ മത്സരിച്ചതോടെ നിയന്ത്രിക്കാൻ പൊലീസിന് നന്നേ പാടുപെടേണ്ടി വന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |