
പ്രായമാകുന്നതിന് മുമ്പ് തന്നെ പലരും അനുഭവിക്കുന്ന പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും പാടുകളും. അമിതമായി വെയിലേൽക്കുന്നതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാനുള്ള പ്രധാന കാരണം. ഇത് മാറ്റുന്നതിനായി പല വിലകൂടിയ കെമിക്കൽ ട്രീറ്റ്‌മെന്റുകളും ചെയ്യുന്നവരുമുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശാശ്വതമായ പരിഹാരം ലഭിക്കില്ല എന്നതും മറ്റൊരു വസ്തുതയാണ്. എന്നാൽ വീട്ടിൽ ചെയ്യാൻ പറ്റിയ ചില മാർഗങ്ങളിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ മുഖത്ത് പെട്ടെന്ന് തന്നെ മാറ്റം കൊണ്ടുവരാൻ സഹായിക്കുന്ന ഫേസ്‌പാക്ക് ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് പരീക്ഷിച്ച് നോക്കൂ. അടുത്ത ദിവസം തന്നെ മുഖത്ത് മാറ്റം കാണാൻ സാധിക്കുന്നതാണ്. ഇത് തുടർച്ചയായി ഒരാഴ്ചയെങ്കിലും ചെയ്യുന്നത് വളരെ നല്ലതാണ്.
ആവശ്യമായ സാധനങ്ങൾ
പാല് - 5 ടേബിൾസ്പൂൺ
കസ്തൂരി മഞ്ഞൾ പൊടി - 1 ടേബിൾസ്പൂൺ
കാപ്പിപ്പൊടി - 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
പാലിലേയ്‌ക്ക് കസ്തൂരി മഞ്ഞൾ പൊടി ചേർത്ത് നന്നായി ചൂടാക്കി കുറുക്കി എടുക്കുക. തണുക്കുമ്പോൾ ഇതിലേയ്ക്ക് കാപ്പിപ്പൊടി ചേർത്ത് നന്നായി യോജിപ്പിച്ച് അഞ്ച് മിനിട്ട് മാറ്റി വയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
ഫേസ്‌വാഷോ പയറുപൊടിയോ ഉപയോഗിച്ച് നന്നായി മുഖം വൃത്തിയാക്കുക. ശേഷം നേരത്തേ തയ്യാറാക്കി വച്ച ഫേസ്‌പാക്ക് പുരട്ടി പത്ത് മിനിട്ട് വച്ച ശേഷം കഴുകി കളയാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |