
കോട്ടയം : വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് ജാതി സെൻസസും, സംവരണവുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ ആരോപിച്ചു. സവർണ - അവർണ സംസ്‌കാരം വളർത്തുന്നത് രാജ്യത്തിന് ഗുണകരമല്ല. എല്ലാവരെയും ഒരുപോലെ കാണുന്ന ബദൽ സംവിധാനമാണ് വേണ്ടത്. ജാതിസംവരണം വംശ്യമായ വിവേചനത്തിനും, ജാതി സ്പർദ്ധയ്ക്കും വഴിതെളിക്കും. ഇതിന്റെ പേരിൽ നൽകുന്ന ഇളവുകൾ വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും യോഗ്യതയിൽ വെളളംചേർക്കാൻ ഇടയാക്കും. സാമൂഹ്യപരമായ മുന്നേറ്റത്തെ പ്രതിരോധിക്കുകയും സാമുദായികപരമായ ശാക്തീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സങ്കുചിതമായ രാഷ്ട്രീയചിന്തകളാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |