SignIn
Kerala Kaumudi Online
Wednesday, 22 May 2024 7.09 AM IST

എൽ.ഡി.എഫ് മണ്ഡലം കൺവൻഷൻ ഇന്ന്‌ 

ldf

കാസർകോട്‌:എൽ.ഡി.എഫ് കാസർകോട്‌ ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ ഇന്ന് വൈകിട്ട്‌ നാലിന്‌ കാഞ്ഞങ്ങാട് പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപം കൊവ്വൽപ്പള്ളിയിൽ നടക്കും. സി പി.ഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നിയോജകമണ്ഡലം കൺവൻഷൻ ഒമ്പതിന് നടക്കും. മഞ്ചേശ്വരം കൺവൻഷൻ പത്തിന് വൈകിട്ട് മൂന്നിന്‌ കുമ്പള മുഹിമാത്ത്‌ ഹാളിലും കാസർകോട് കൺവൻഷൻ വൈകിട്ട് മൂന്നിന്‌ ചെർക്കള ഹൈമാക്‌സ്‌ ഹാളിലും നടക്കും. ഉദുമ കൺവൻഷൻ 12ന്‌ വൈകിട്ട്‌ നാലിന്‌ പൊയ്നാച്ചി രാജധാനി ഓഡിറ്റോറിയത്തിലും തൃക്കരിപ്പൂർ കൺവൻഷൻ വൈകിട്ട് മൂന്നരക്ക് കാലിക്കടവ് കരക്കാക്കാവ് ഓഡിറ്റോറിയത്തിലും ചേരും. പയ്യന്നൂർ കൺവൻഷൻ 11ന്‌ വൈകിട്ട്‌ നാലിന്‌ ഗാന്ധി പാർക്കിലും കല്യാശേരി കൺവൻഷൻ വൈകിട്ട്‌ നാലരക്ക് പഴയങ്ങാടി ടൗണിലും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, LDF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.