
അടുക്കള എത്രതന്നെ വൃത്തിയായി സൂക്ഷിച്ചാലും പാറ്റ ഒരു പ്രധാന ശല്യമാണ്. വീട്ടിൽ പാറ്റകൾ നുഴഞ്ഞുകയറി ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുന്നു. പാറ്റകൾ മൂലമുണ്ടാവുന്ന രോഗങ്ങളും നിരവധിയാണ്. അതിനാൽ പാറ്റയെ എങ്ങനെയും തുരത്താനാണ് എല്ലാവരും നോക്കുന്നത്. ഇതിന് മാർക്കറ്റിൽ കിട്ടുന്ന പല കെമിക്കൽ വസ്തുക്കളും ആളുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ വീട്ടിലുള്ളവർക്ക് ദോഷം ചെയ്യും. പ്രകൃതിദത്തമായി തന്നെ നമുക്ക് പാറ്റയെ തുരത്താം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
ആദ്യം ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടിയെടുക്കുക. അതിലേക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം ചെറിയ ഉരുളകളാക്കാം. ഇവ പാറ്റയും പല്ലിയും മിതമായി വരുന്ന സ്ഥലത്ത് വയ്ക്കുക. ഇതിന്റെ മണം പല്ലികളെയും പാറ്റകളെയും ആകർഷിക്കും. എന്നാൽ അവയുടെ ദഹനനാളത്തെ നശിപ്പിക്കാൻ ഈ മിശ്രിതത്തിന് കഴിയും.
അല്ലെങ്കിൽ പാറ്റയെ തുരത്താൻ വയനയില ഉപയോഗിക്കാം. ഇതിന്റെ രൂക്ഷഗന്ധം പാറ്റകൾക്ക് ഇഷ്ടമല്ല. വയനയില പൊടിച്ച് പാറ്റശല്യമുള്ള സ്ഥലങ്ങളിൽ വിതറുകയോ അല്ലെങ്കിൽ ഉണങ്ങിയ ഇവ അവിടെ വയ്ക്കുകയോ ചെയ്യാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
