SignIn
Kerala Kaumudi Online
Sunday, 26 April 2026 1.58 AM IST

'നിതിൻ രാജിന്റെ ഘാതകരെ അറസ്റ്റ് ചെയ്യണം'

Increase Font Size Decrease Font Size Print Page
meeting

ചാലക്കുടി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ഘാതകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പ്രതികളായ അദ്ധ്യാപകരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നം ആവശ്യപ്പെട്ട് പട്ടികജാതി വർഗസംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. സൗത്തിൽ ചേർന്ന പ്രതിഷേധ യോഗം ദളിത് ആക്റ്റിവിറ്റീസ് മനോജ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.എം. പുഷ്പാഗതൻ അദ്ധ്യക്ഷനായി. ചാലക്കുടി കെ.പി.എം.എസ് സെകട്ടറി എൻ.ടി. വേലായുധൻ, പി.കെ. കുട്ടൻ, അഡ്വ നാരായണൻ, വേണു കണ്ഠരുമഠത്തിൽ, സരോജം സുനിൽ, ടി.എം.രതീശൻ, ഐ.എ. ബാലൻ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ