
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപ്പാക്കിയ ഓപ്പറേഷൻ കാവേരി ദൗത്യം വിജയകരമായി പൂർത്തിയായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു . സുഡാനിൽ നിന്ന് ഇന്ത്യക്കാർ ആരും നാട്ടിലേക്ക് മടങ്ങാനില്ലെന്ന് സുഡാനിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി.
സുഡാൻ വിടാനാഗ്രഹിച്ച 3862 പേരെയാണ് ഇന്ത്യയിലെത്തിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. ഇന്ത്യൻ നാവിക- വ്യോമ സേനകളുടെ കീഴിലായിരുന്നു ദൗത്യം. ഇന്ന് 47 പേരെ കൂടി പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് സൈനിക വിമാനത്തിൽ ഒഴിപ്പിച്ചു. ദൗത്യത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരടക്കമുള്ളവരെ അദ്ദേഹം അഭിനന്ദിച്ചു. ദൗത്യത്തിൽ സഹായിച്ച സൗദി അറേബ്യ അടക്കമുള്ള വിദേശരാജ്യങ്ങൾക്ക് ജയശങ്കർ നന്ദി അറിയിച്ചു.
ഒമ്പത് ദിവങ്ങൾക്ക് മുമ്പാണ് ഓപ്പറേഷൻ കാവേരി ആരംഭിച്ചത്. അഞ്ച് നാവിക കപ്പലും 17 വ്യോമസേനാ വിമാനങ്ങളുമാണ് ദൗത്യത്തിന് വേണ്ടി ഉപയോഗിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |