
കൊച്ചി: പരമ്പരാഗത കരകൗശല വിദഗ്ദ്ധർ, വനിതാ സംരംഭങ്ങൾ, വളരുന്ന സ്റ്റാർട്ടപ്പുകൾ, ഗവേഷണ സാദ്ധ്യതയുള്ള മേഖലകൾ എന്നിവയെ പിന്തുണക്കാൻ കേന്ദ്ര സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളുമായി ആമസോൺ ഇന്ത്യ സഹകരിക്കും. എം.എസ്.എം.ഇ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, റയിൽവേ മന്ത്രാലയത്തിലെ ഗതി ശക്തി വിശ്വവിദ്യാലയ തുടങ്ങിയവയുമായി സഹകരിച്ച് വിപണിയിലെ സ്വാധീനം വിപുലമാക്കാനാണ് ലക്ഷ്യമിടുന്നത്,
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി അടുത്തു പ്രവർത്തിക്കുന്ന കരകൗശല വിദഗ്ദ്ധർ, സംരംഭകർ, വളർന്നു വരുന്ന ലോജിസ്റ്റിക് സംവിധാനം തുടങ്ങിയവയ്ക്ക് പിന്തുണ നൽകുവാൻ പ്രതിജ്ഞാബദ്ധരാണെന്ന് ആമസോൺ ഇന്ത്യ കൺട്രി മാനേജർ സമീർ കുമാർ പറഞ്ഞു. പി.എം വിശ്വകർമ്മ പദ്ധതിക്കു പിന്തുണ നൽകാനായി ആമസോൺ ഇന്ത്യ എം.എസ്.എം.ഇ മന്ത്രാലയവുമായും സഹകരിക്കുന്നുണ്ട്.
ചെറുകിട സംരംഭങ്ങളുടെ വികസനത്തിന് ഊന്നൽ
അവസരങ്ങൾ, പരിശീലനം, വിപണി എന്നിവ വിപുലമാക്കി രാജ്യത്തെ പരമ്പരാഗത കരകൗശല വിദഗ്ദ്ധരെ ശക്തരാക്കുകയാണ് പിഎം വിശ്വകർമ്മ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എം.എസ്.എംഇ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയും ഡെവലപ്പ്‌മെന്റ് കമ്മീഷണറുമായ ഡോ. രജനീഷ് ചൂണ്ടിക്കാട്ടി. ആമസോണുമായുള്ള സഹകരണം ഇവർക്ക് പിന്തുണയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |