
കോട്ടയം: ജോസ്‌കോ ജുവലേഴ്സ് ഫൗണ്ടേഷൻ ഡേ ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ തുടക്കം. ഈ മാസം 16 വരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി അഞ്ച് കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും സമാനതകളില്ലാത്ത ഓഫറുകളുമാണ് ജോസ്‌കോ ഒരുക്കിയതെന്ന് ജോസ്‌കോ ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ ടോണി ജോസ് അറിയിച്ചു.
ഇക്കാലയളവിൽ പഴയ സ്വർണ, ഡയമണ്ട് ആഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ ഓരോ പവനും 800 രൂപ അധികമായി ലഭിക്കും. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് ഒരു ഗ്രാം സ്വർണനാണയം ഉറപ്പായും ലഭിക്കും. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പർച്ചേസുകൾക്കൊപ്പം 5,000 രൂപയുടെ ജോസ്‌കോ ഗിഫ്റ്റ് വൗച്ചർ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണ,ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സാരി എന്നിവ ലഭിക്കും. ജനുവരി 10 വരെയുള്ള പർച്ചേസുകൾക്ക് സ്വർണവിലയുടെ 5% മുടക്കി അഡ്വാൻസ് ബുക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ സ്വയം തിരഞ്ഞെടുക്കാനും അവസരമുണ്ട്.
ഇവാന ലൈറ്റ് വെയിറ്റ് ഡിസൈനുകൾ, ട്രെൻഡി വെഡ്ഡിംഗ് കളക്ഷനുകൾ, ലൈറ്റ് വെയിറ്റ് ആന്റിക്ക് കളക്ഷനുകൾ, എക്‌സ്ക്ലൂസീവ് ടെമ്പിൾ ആഭരണങ്ങൾ, ഡയമണ്ട് വെഡിംഗ് കളക്ഷൻസ് എന്നിവയുടെ അതിവിപുലമായ നിരയാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ഏത് ആവശ്യത്തിനും ബഡ്ജറ്റിനും ഇണങ്ങുന്ന രീതിയിൽ ഏറ്റവും പുതിയ വെഡ്ഡിംഗ് കളക്ഷനുകളും ആഭരണ ശേഖരവും ജോസ്‌കോയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |