
ന്യൂഡൽഹി: 2027ൽ തുടങ്ങുന്ന സെൻസസ് നടപടികൾക്കായി ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം 11,718.24 കോടി രൂപ അനുവദിച്ചു. മഞ്ഞുവീഴ്ചയുള്ള ജമ്മു കാശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ ഒന്നും മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2027 മാർച്ച് ഒന്നും റഫറൻസ് തീയതിയായി നിശ്ചയിച്ചാണ് സെൻസസ് നടത്തുക. രണ്ടു ഘട്ടമായാണ് സെൻസസ്. 2026 ഏപ്രിൽ മുതൽ സെപ്‌തംബർ വരെ വീടുകളുടെ കണക്കെടുപ്പ് നടത്തുന്ന ആദ്യ ഘട്ടം, 2027 ഫെബ്രുവരി മുതൽ ജനസംഖ്യാ കണക്കെടുപ്പിനുള്ള രണ്ടാം ഘട്ടം (ജമ്മു കാശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 സെപ്തംബറിൽ തുടങ്ങും). ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. മൊബൈൽ ആപ്പിന്റെ സഹായത്തോടെയുള്ള രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് ആണ്. വിവരങ്ങൾ ഏകോപിപ്പിക്കാൻ വെബ് പോർട്ടലമുണ്ടാകും. ഈ വിവരങ്ങൾ പിന്നീട് സാമൂഹ്യക്ഷേമ പദ്ധതികൾക്ക് അടക്കം പ്രയോജനപ്പെടുത്താൻ കഴിയും. ജനങ്ങൾക്കും വിവരങ്ങൾ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |