
ബംഗളൂരു: കർണാടക സർക്കാരിന്റെ ഗ്യാരന്റി പദ്ധതികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ ഉപപദ്ധതി എന്നിവയിൽ നിന്ന് 37,000 കോടി രൂപ വകയിരുത്തിയതായി നിയമസഭയിൽ വെളിപ്പെടുത്തി. എംഎൽസി ഹേമലത നായക് ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രി ഡോ എച്ച് സി മഹാദേവപ്പ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്.
ഗ്യാരന്റി പദ്ധതികൾക്കായി എസ്‌സിഎസ്‌പി/ടിഎസ്‌പി ഫണ്ടുകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവ പട്ടികജാതി/പട്ടികവർഗ്ഗ ജനസംഖ്യയുടെ എണ്ണത്തിന് അനുസരിച്ചാണ് വിനിയോഗിച്ചതെന്നും ഫണ്ടുകൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്ത്രി ഉറപ്പിച്ചു പറഞ്ഞു. 2023 മുതൽ 2025 നവംബർ വരെ ഗ്യാരന്റി പദ്ധതികൾക്കായി ഈ ക്ഷേമനിധികളിൽ നിന്ന് ആകെ 37,182 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഇതിൽ 25,909 കോടി പട്ടികജാതി ഉപപദ്ധതി (എസ്‌സിഎസ്‌പി) ഫണ്ടിൽ നിന്നും 11,273 കോടി പട്ടികവർഗ്ഗ ഉപപദ്ധതി (ടിഎസ്‌പി) ഫണ്ടിൽ നിന്നുമാണ് നൽകിയത്.
2023 മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ ഗ്യാരന്റി പദ്ധതികൾക്കായി ഈ ക്ഷേമനിധികളിൽ നിന്ന് ആകെ 37,182 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിൽ എസ്സിഎസ്പി ഫണ്ടിൽ നിന്നും 11,273 കോടി ടിഎസ്പി ഫണ്ടിൽ നിന്നുമാണ്. ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചത് ഗൃഹലക്ഷ്മി പദ്ധതിക്കാണ് കുടുംബനാഥകൾക്കുള്ള സാമ്പത്തിക സഹായമാണ് ഗൃഹലക്ഷ്മി പദ്ധതി.
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഗൃഹലക്ഷ്മി പദ്ധതിക്കാണ് എസ്‌സിഎസ്‌പി/ടിഎസ്‌പി ഫണ്ടുകളിൽ നിന്ന് ഏറ്റവും കൂടുതൽ തുക അനുവദിച്ചത്. കുടുംബനാഥകൾക്ക് സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതിക്കായി എസ്‌സിഎസ്‌പി ഫണ്ടിൽ നിന്ന് 14,743 കോടിയും ടിഎസ്‌പി ഫണ്ടിൽ നിന്ന് 6,317 കോടിയും വിനിയോഗിച്ചു. ഇതിന് തൊട്ടുപിന്നാലെ സൗജന്യമായി വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിക്ക് 4,562 കോടി (എസ്‌സിഎസ്‌പി), 2,076 കോടി (ടിഎസ്‌പി ) എന്നിങ്ങനെയും, സൗജന്യ അരി വിതരണം ചെയ്യുന്ന അന്നഭാഗ്യ പദ്ധതിക്കായി 3,701 കോടി (എസ്‌സിഎസ്‌പി), 1,584 കോടി (ടിഎസ്‌പി) എന്നിങ്ങനെയും തുക അനുവദിച്ചു.
വനിതകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന ശക്തി പദ്ധതിക്ക് 2,701 കോടി (എസ്‌സിഎസ്‌പി), 1,215 കോടി (ടിഎസ്‌പി) എന്നിങ്ങനെയും ഏറ്റവും കുറഞ്ഞ തുക ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കുമുള്ള തൊഴിലില്ലായ്മ വേതനമായ യുവനിധി പദ്ധതിക്കാണ്, 202 കോടി (എസ്‌സിഎസ്‌പി), 81 കോടി (ടിഎസ്‌പി) എന്നിങ്ങനെയാണ് കണക്കുകൾ.
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ വലിയൊരു ഭാഗം ജനങ്ങൾക്ക് ഗ്യാരന്റി പദ്ധതികളുടെ പ്രയോജനം നേരിട്ട് ലഭിക്കുന്നതിനാൽ, ഈ ക്ഷേമനിധി ഫണ്ടുകൾ ഉപയോഗിക്കുന്നത് നാടിന്റെ വികസനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ലക്ഷ്യത്തിന് അനുസൃതമാണെന്ന് മന്ത്രി മഹാദേവപ്പ വ്യക്തമാക്കി. സർക്കാർ നടപ്പാക്കുന്ന സാമൂഹിക ക്ഷേമ പദ്ധതികൾക്കായി ഈ ഫണ്ടുകൾ വലിയ അളവിൽ ഉപയോഗിക്കുന്നു എന്നതിലേക്കാണ് 37,182 കോടിയുടെ വെളിപ്പെടുത്തൽ ശ്രദ്ധ ക്ഷണിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |