
കൊച്ചി: നവംബറിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 0.71 ശതമാനമായി ഉയർന്നു. ഒക്‌ടോബറിലിത് 0.25 ശതമാനമായിരുന്നു. ഭക്ഷ്യ വില സൂചികയിലെ ഇടിവ് ആറാം മാസത്തിലും തുടർന്നു. പച്ചക്കറികൾ, മുട്ട, ഇറച്ചി, മത്സ്യം, സുഗന്ധ വ്യഞ്ജനങ്ങൾ, ഇന്ധനം എന്നിവയുടെ വില കഴിഞ്ഞ മാസത്തിൽ ഉയർന്നു. ഉപഭോക്തൃ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിൽ 3.91 ശതമാനം കുറവുണ്ടായി. നഗര മേഖലകളിലെ വിലക്കയറ്റത്തോത് 1.4 ശതമാനമായി ഉയർന്നു. ഗ്രാമീണ മേഖലയിൽ വിലക്കയറ്റത്തോത് 0.1 ശതമാനം വർദ്ധനയുണ്ട്.
8.27 ശതമാനം വിലക്കയറ്റവുമാണ് കേരളമാണ് നവംബറിലും നാണയപ്പെരുപ്പത്തിൽ ഒന്നാം സ്ഥാനത്ത്. കർണാടക, ജമ്മു ആൻഡ് കാശ്മീർ, തമിഴ്നാട്, പഞ്ചാബ് എന്നിവയാണ് തൊട്ടുപിന്നിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |