
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഡൊണാൾഡ് ട്രംപ്, ബിൽ ക്ലിന്റൺ, ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൺ, നടൻ വൂഡി അലൻ തുടങ്ങിയരുടെ ചിത്രങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളാണ് 19 ചിത്രങ്ങൾ പുറത്തുവിട്ടത്. എന്നാൽ ചിത്രങ്ങൾ എപ്പോൾ എടുത്തവയാണെന്നും ആര് എടുത്തതാണെന്നും വ്യക്തമല്ല.
'ട്രംപ് കോണ്ടം' എന്ന് രേഖപ്പെടുത്തിയ ട്രംപിന്റെ മുഖം അടങ്ങിയ ചിത്രവും പുറത്തുവന്നവയിൽ ഉണ്ട്. 4.50 ഡോളറാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഐ ആം ഹ്യൂജ്' എന്ന് പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീനൊപ്പം ഒരു സ്ത്രീയോട് ട്രംപ് സംസാരിക്കുന്നതിന്റെ ചിത്രവും പുറത്തുവന്നവയിൽ ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |