സോനം നൽകിയത് 20 ലക്ഷം രൂപ
15,000 രൂപ നൽകിയത് ഭർത്താവിന്റെ പേഴ്സിൽ നിന്ന്
ഷില്ലോംഗ്: മധുവിധു യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം രഘുവംശി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കുറ്റസമ്മതം. സോനവും കാമുകൻ രാജ് കുശ്വാഹയും വിവാഹത്തിന് ദിവസങ്ങൾക്ക് ശേഷം ഇൻഡോറിൽ വച്ച് കൊലപാതകം ആസൂത്രണം ചെയ്തു. മൂന്ന് വാടകക്കൊലയാളികളെ കണ്ട് കരാർ ഉറപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. രാജാ രഘുവംശിയെ കൊലപ്പെടുത്താൻ പ്രതികൾക്ക് സോനം 20 ലക്ഷം രൂപ നൽകി. ഭർത്താവിന്റെ പേഴ്സിൽ നിന്നാണ് 15,000 രൂപ സോനം കൊലയാളികൾക്ക് കൈമാറിയതെന്നും പൊലീസ് പറഞ്ഞു. ആദ്യം നാലു ലക്ഷമായിരുന്നു കരാർ. എന്നാൽ ഒരു ഘട്ടത്തിൽ കൊലയാളികൾ പറ്റില്ലെന്നു പറഞ്ഞതോടെ സോനം തുക ഉയർത്തുകയായിരുന്നു. രാജായുടെ മൃതദേഹം മലയിടുക്കിലേക്ക് തള്ളിയിട്ടത് സോനമാണെന്നും പൊലീസ് പറയുന്നു.
അതേസമയം കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് രാജ് കുശ്വാഹ പൊലീസിന് നൽകിയ മൊഴി. 'സോനത്തെ പിന്തുണ നൽകാൻ താൻ തയ്യാറായിരുന്നില്ല. മേഘാലയിലേക്ക് പോകാനുള്ള പദ്ധതി അവസാന നിമിഷം താൻ റദ്ദാക്കി. മറ്റു മൂന്ന് പേരോടും പോകരുതെന്ന് ആവശ്യപ്പെട്ടു. എന്നാൽ സോനം ടിക്കറ്റ് എടുത്തിരുന്നു. മേഘാലയ കാണാനുള്ള ആഗ്രഹമുള്ളതുകൊണ്ട് കൂടിയാണ് അവർ പോയത്. കൊലപാതകത്തിന് സോനം അവരെ നിർബന്ധിച്ചു. 15 ലക്ഷം രൂപം വാഗ്ദാനം ചെയ്തു' -രാജ് കുശ്വാഹ പറഞ്ഞതായി പൊലീസ് അറിയിച്ചു. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. മോഷ്ടാക്കൾ ആക്രമിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് സോനം ആദ്യം പൊലീസിന് മൊഴി നൽകിയത്.
അനന്തര ഫലം അനുഭവിക്കും
രാജായുടെ കുടുംബം സോനത്തിന്റെ കുടുംബത്തിനെ രംഗത്തെത്തി. വിവാഹത്തിന് മുമ്പ് സോനം വീട്ടുകാരെ പ്രണയം അറിയിച്ചിരുന്നു. രാജ് കുശ്വാഹയുമായുള്ള ബന്ധം സോനത്തിന്റെ കുടുംബം അംഗീകരിച്ചില്ല. വിവാഹം നടത്തിയാൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് സോനം അമ്മയോട് പറഞ്ഞിരുന്നു- രാജായുടെ സഹോദരൻ വിപിൻ രഘുവംശി ആരോപിച്ചു. അതിനിടെ സോനത്തെ തൂക്കിക്കൊല്ലണമെന്ന് സഹോദരൻ ഗോവിന്ദ് അറിയിച്ചു.
വിവാഹം കഴിഞ്ഞ്
ഒരു മാസം
മേയ് 11-മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹം
21-മധുവിധുവിനായി ഇരുവരും മേഘാലയയിലെ ഷില്ലോംഗിൽ
22-കീറ്റിംഗ് റോഡിൽ നിന്ന് സ്‌കൂട്ടി വാടകയ്‌ക്കെടുത്തു, സൊഹ്റയിലേക്ക്
23-നോൺഗ്രിയറ്റ് ഗ്രാമത്തിനടുത്തുള്ള ട്രെക്കിംഗിനിടെ ഗൈഡ് ഇരുവരെയും കാണുന്നു
24- ഉപേക്ഷിച്ച നിലയിൽ സ്‌കൂട്ടി കണ്ടെത്തി
ജൂൺ 2-വെയ്സാവ്‌ഡോംഗ് വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി
7,8- കൊലയാളികളെ അറസ്റ്റ് ചെയ്യുന്നു. സോനം കീഴടങ്ങി
11 - കുറ്റം സമ്മതിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |