പാരീസ്: ഫ്രാൻസിൽ ബീച്ച്, പാർക്ക്, ബസ് ഷെൽട്ടർ, സ്വിമ്മിംഗ് പൂൾ, സ്കൂൾ തുടങ്ങിയ പൊതുഇടങ്ങളിൽ പുകവലിക്ക് നിരോധനം. ലംഘിച്ചാൽ 135 യൂറോ മുതൽ 700 യൂറോ (13,502 - 70,011 രൂപ) വരെയാണ് പിഴ. പുക ശ്വസിക്കുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച നിയമം ഇന്നലെ നിലവിൽ വന്നു. സ്കൂൾ, സ്വിമ്മിംഗ് പൂൾ, ലൈബ്രറി തുടങ്ങി കുട്ടികളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളിൽ 10 മീറ്റർ ചുറ്റളവിൽ പുകവലി പാടില്ല. അതേ സമയം, റെസ്‌റ്റോറന്റുകളെയും നിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു. നിയന്ത്രണം ഇലക്ട്രോണിക് സിഗരറ്റുകൾക്ക് ബാധകമാക്കാത്തതിനെതിരെയും പ്രതിഷേധമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |