വാഷിംഗ്ടൺ: റിസർവോയർ ഡോഗ്സ്, കിൽ ബിൽ തുടങ്ങിയ ക്വെന്റിൻ ടരന്റിനോ ക്ലാസിക്കുകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം മൈക്കൽ മാഡ്‌സെന് (67) വിട .ഹൃദയഘാതമായിരുന്നു. കാലിഫോർണിയയിലെ മാലിബുവില വസതിയിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിൻ സിറ്റി,ഡൈ അനദർ ഡേ,ഡോണി ബ്രാസ്കോ,ഫ്രീ വില്ലി,ദ് ഡോർസ്,വാർ ഗെയിംസ്,ദ് ഹേറ്റ്ഫുൾ ഏയ്റ്റ്,വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
2024ൽ പുറത്തിറങ്ങിയ മാക്സ് ഡാഗൻ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. 2020ൽ അനുഷ്ക ഷെട്ടി നായികയായെത്തിയ ‘നിശബ്ദം’ എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. 1983ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം ‘വാർ ഗെയിംസി’ലൂടൊണ് മാഡ്സെൻ അഭിനയരംഗത്തെത്തുന്നത്. ടെലിവിഷൻ സീരിസിലും സാന്നിദ്ധ്യം അറിയിച്ചു. 1992ൽ റിലീസ് ചെയ്ത ‘റിസർവോയെർ ഡോഗ്‌സ്’ ആണ് കരിയർ മാറ്റി മറിച്ചത്. ചിത്രത്തിലെ ക്രൂരനായ ബ്ലോണ്ടെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 300 ലധികം പ്രോജക്ടുകളിൽ അഭിനയിച്ചു. തുടക്കകാലത്തെ സിനിമയിൽ പലതും ലോ ബജറ്റ് ചിത്രങ്ങളായിരുന്നു. 2024ൽ, മുൻ ഭാര്യ ഡിയാനയുമായുള്ള വഴക്കിനെത്തുടർന്ന് ഗാർഹിക കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടു. തുടർന്ന് ഡിയാനയുമായി വേർപിരിഞ്ഞു. മൂന്ന് വിവാഹത്തിൽ നടൻ ക്രിസ്റ്റ്യൻ മാഡ്‌സെൻ ഉൾപ്പെടെ ആറ് കുട്ടികളുണ്ട്. ഹഡ്‌സന്റെ ദാരുണമായ മരണം മാഡ്സിനെ ഒരു വർഷത്തോളം മൗനം രോഗത്തിൽ എത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |