ഇസ്ലാമാബാദ്: ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ പ്രവർത്തനം നിറുത്തുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റ് പാകിസ്ഥാന്റെ സ്ഥാപക മേധാവി ജവാദ് റഹ്മാൻ സമൂഹ മാദ്ധ്യമ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം രാജ്യത്തില്ലെന്നും ജവാദ് സൂചിപ്പിച്ചിരുന്നു. 2000 ജൂണിലാണ് മൈക്രോസോഫ്റ്റ് പാകിസ്ഥാനിൽ പ്രവർത്തനം തുടങ്ങിയത്.
എന്നാൽ പാക് ഐ.ടി-ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം റിപ്പോർട്ടുകൾ തള്ളി. മൈക്രോസോഫ്റ്റിന് രാജ്യത്ത് സ്ഥിര ഓഫീസ് ഇല്ലെന്നും ലിയേസൺ ഓഫീസ് മാത്രമാണുള്ളതെന്നും പാകിസ്ഥാൻ പറഞ്ഞു. തങ്ങൾക്ക് വേണ്ടിയുള്ള വാണിജ്യപ്രവർത്തനങ്ങളും മറ്റും അയർലൻഡിൽ നിന്നാണ് കൈകാര്യം ചെയ്യുന്നതെന്നും പാകിസ്ഥാൻ പറയുന്നു. ഓഫീസിൽ ആകെയുണ്ടായിരുന്ന അഞ്ച് ജീവനക്കാരെയും മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടെന്ന് പാക് മാദ്ധ്യമങ്ങൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |