ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു മാർക്കറ്റിൽ 5 പേരെ അക്രമി വെടിവച്ചു കൊന്നു. ഇന്നലെ ബാംഗ് സ്യൂ ജില്ലയിൽ കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്ന മാർക്കറ്റിലാണ് സംഭവം. മാർക്കറ്റിലെ നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരു കച്ചവടക്കാരിയേയുമാണ് അക്രമി കൊലപ്പെടുത്തിയത്. പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളുമായി അക്രമിക്ക് വ്യക്തിപരമായ വൈരാഗ്യമുണ്ടായിരുന്നു. ആക്രമണത്തിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. ആക്രമിക്കപ്പെട്ടവരിൽ ടൂറിസ്റ്റുകൾ ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |