ന്യൂഡൽഹി: അതിർത്തി വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ന് ഡൽഹിയിലെത്തും. ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിനായുള്ള സമിതി ഡൽഹിയിൽ ഇന്ന് ചേരുന്നുണ്ട്. ചൈനയെ പ്രതിനിധീകരിച്ച് വാങ് യിയും,ഇന്ത്യൻ ഭാഗത്തുനിന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചർച്ചകളിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനെയും ചൈനീസ് വിദേശകാര്യ മന്ത്രി കാണും. അജിത് ഡോവലിന്റെ ക്ഷണപ്രകാരമാണ് വാങ് യിയുടെ രണ്ടു ദിവസത്തെ സന്ദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |