മമ്മൂട്ടിക്കായി മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ വഴിപാട് നടത്തി ആരാധകൻ

Thursday 20 March 2025 10:35 PM IST

ഗു​രു​വാ​യൂ​ർ​:​ ​ന​ട​ൻ​ ​മ​മ്മൂ​ട്ടി​ക്കാ​യി​ ​മ​മ്മി​യൂ​ർ​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​വ​ഴി​പാ​ട് നടത്തി ആരാധകൻ .​ ​ഒ.​വി.​രാ​ജേ​ഷ് ​എ​ന്ന​ ​ആ​രാ​ധ​ക​നാ​ണ് ​മ​മ്മൂ​ട്ടി​ക്കാ​യി​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി​യ​ത്.​ ​മൃ​ത്യു​ഞ്ജ​യ​ ​ഹോ​മം,​ ​കൂ​വ​ള​മാ​ല,​ ​ധാ​ര​ ​മ​ഹാ​ശ്രീ​രു​ദ്രം,​ ​പി​ൻ​വി​ള​ക്ക് ​എ​ന്നി​വ​യാ​ണ് ​ന​ട​ത്തി​യ​ത്.​ ​മു​ഹ​മ്മ​ദു​കു​ട്ടി,​ ​വി​ശാ​ഖം​ ​ന​ക്ഷ​ത്രം​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​വ​ഴി​പാ​ട് ​ശീ​ട്ടാ​ക്കി​യ​ത്.​ ​ര​ണ്ട് ​ദി​വ​സം​ ​മു​മ്പ് ​മോ​ഹ​ൻ​ലാ​ൽ​ ​മ​മ്മൂ​ട്ടി​ക്കാ​യി​ ​ശ​ബ​രി​മ​ല​യി​ൽ​ ​വ​ഴി​പാ​ട് ​ന​ട​ത്തി​യി​രു​ന്നു.

രണ്ടു ദിവസം മുമ്പ് വൈകുന്നേരത്തോടെ ആയിരുന്നു മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിൽ എത്തി ഇരുമുടി കെട്ടിയ അദ്ദേഹം സന്നിധാനത്തെത്തി ഭാര്യ സുചിത്രയുടെയും മമ്മൂട്ടിയുടെയും പേരിൽ ഉഷപൂജ നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ദർശനം പൂർത്തിയാക്കി രാത്രി തന്നെ മോഹൻലാൽ മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയ മോഹൻലാലിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ മമ്മൂട്ടിക്കായി അദ്ദേഹം വഴിപാട് അർപ്പിച്ചത് ആരാധകർക്കിടയിലും ചർച്ചയായി. ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.