സ്ട്രോക്ക് അഥവാ പക്ഷാഘാതം വന്നുകഴിഞ്ഞാൽ സ്ട്രോക്ക് റെഡി ഹോസ്‌പിറ്റലിലേക്കാണ് കൊണ്ടു പോകേണ്ടതെന്ന് ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ന്യൂറോളജി വിഭാഗം, സട്രോക്ക് കെയർ യൂണിറ്റ് മേധാവിയുമായ ഡോ. പി.എൻ. ശൈലജ. സ്ട്രോക്ക് വന്നുകഴിഞ്ഞാൽ മിനിമം സിടി സ്കാൻ ഫെസിലിറ്റി എങ്കിലുമുള്ള ആശുപത്രിയിൽ പോയിട്ടേ കാര്യമുള്ളൂ. സാധാരണഗതിയിൽ പേഷ്യന്റ് അടുത്തുള്ള ചെറിയൊരു ആശുപത്രിയിൽ പോകും. അവിടെ സിടി സ്കാൻ ഫെസിലിറ്റി കാണില്ല. പിന്നീടാകും മറ്റൊരു ആശുപതിയിലേക്ക് പോവുക. ഇതുകാരണം അപകട സാദ്ധ്യത വർദ്ധിക്കുകയാണെന്ന് ഡോ. ശൈലജ വ്യക്തമാക്കി. പക്ഷാഘാതം വന്നതിന് ശേഷമുള്ള ആദ്യത്തെ 90 മിനിട്ട് ഗോൾഡൻ അവർ ആണെന്നും, ഏറ്റവും വേഗം മികച്ച ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടതെന്ന് ശൈലജ കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിൽ വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |