വാഷിംഗ്ടൺ: 2020ലെ തിരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങളിൽ നിന്ന് മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒഴിവാക്കാനാകില്ലെന്ന് ഫെഡറൽ അപ്പീൽ കോടതി വിധി. പ്രസിഡന്റ് എന്ന നിലയിലുള്ള ഔദ്യോഗിക ഉത്തരവാദിത്തങ്ങളാണ് നിർവഹിച്ചതെന്നും അതിനാൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്നുമുള്ള ട്രംപിന്റെ വാദം കോടതി തള്ളി. ക്രിമിനൽ കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാനാകുന്ന 'എക്സിക്യുട്ടീവ് ഇമ്മ്യൂണിറ്റി" അദ്ദേഹത്തിന് ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |