പാറാട്: കൂത്തുപറമ്പ് അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഒഴിവുവരുന്ന വർക്കർ / ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായ 18 നും 46നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി പാസായ വനിതകൾക്ക് വർക്കർ തസ്തികയിലേക്കും എസ്.എസ്.എൽ.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകൾക്ക് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക് പാറാട് സിറ്റി കോംപ്ലക്സിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം .ഫോൺ നമ്പർ 0490 246 3442.അപേക്ഷോഫോം ഓഫീസിൽ നിന്നോ കല്ലിക്കണ്ടി അക്ഷയ സെന്ററിൽ നിന്നോ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |