തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ ധൈര്യപൂർവ്വം നേരിടുമെന്നും കുറച്ച് കൂടി നേരത്തെയായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എൽ.ഡി.എഫിന് സാമ്പത്തിക ഞെരുക്കമുണ്ട്. യു.ഡി.എഫിനും ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് എത്രവൈകിയാലും പ്രശ്നമല്ല. എങ്കിലും എൽ.ഡി.എഫ് ജയിക്കും. 20 സീറ്റും നേടാനാണ് പോരാട്ടം. കൊടും ചൂടിൽ സൂര്യാഘാതം പോലെയുള്ള സംഭവങ്ങൾ ഇല്ലാതിരിക്കാൻ എല്ലാ കക്ഷികളെയും വിളിച്ചു കൂട്ടി പ്രചാരണമടക്കമുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയക്രമീകരണം ഉണ്ടാക്കിയാൽ നന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |