തിരുവനന്തപുരം:വിവാഹ രജിസ്‌ട്രേഷന് കേരളത്തിലുള്ള നൂതന സൗകര്യം ഇന്ത്യയിൽ മറ്റെവിടെയുമില്ലെന്നും ലോകത്ത് അപൂർവമാണിതെന്നും മന്ത്രി എം.ബി.രാജേഷ്.സോഷ്യൽ മീഡിയയിലെ തള്ളല്ലെന്നും നിരവധി ദമ്പതികളുടെ അനുഭവമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.പല അപേക്ഷകളും അഞ്ചുമിനുട്ടിൽ നടപടികളെല്ലാം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകുന്നു.മഹാഭൂരിപക്ഷം അപേക്ഷകളിലും ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്നു.കാനഡയിലെ ഒന്റോറിയോയിൽ ജീവിക്കുന്ന പ്രവാസി ദമ്പതികൾക്ക് പോലും കെ-സ്മാർട്ടിലൂടെ വിസ്മയകരമായ സേവനമാണ് ലഭിച്ചത്.തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾക്കായി ഓഫീസിലേക്ക് വരേണ്ടതില്ല.എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |