കോഴിക്കോട്: ഡ്രഗ് ഇൻസ്പെക്ടർമാരുടെ കുറവ് മരുന്നുകളുടെ ഗുണനിലവാര പരിശോധന അവതാളത്തിലാക്കുന്നു. സംസ്ഥാനത്ത് 150 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് 47 പേരാണുള്ളത്. ഇതിൽ ഏഴ് പേർ വിരമിച്ചു. പകരം നിയമിക്കപ്പെട്ടവർ പരിശീലനത്തിലാണ്. പുതിയ തസ്തികകൾ സൃഷ്ടിക്കുന്നില്ല.
1999ലെ സ്റ്റാഫ് പാറ്റേണാണ് തുടരുന്നത്. കഴിഞ്ഞ 25 വർഷത്തിനിടെ പുതുതായി നിരവധി മെഡിക്കൽ ഷോപ്പുകൾ വന്നു. 2003ലെ ഡോ.ആർ.എ.മഷേൽക്കർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 200 മെഡിക്കൽ ഷോപ്പുകൾക്ക് ഒരു ഡ്രഗ് ഇൻസ്പെക്ടറെന്നതാണ് മാനദണ്ഡം.വയനാട്, കാസർകോട്, ഇടുക്കി ജില്ലകളിൽ ഓരോ ഇൻസ്പെക്ടറേ ഉള്ളൂ. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ഉൾപ്പെടെ പല ജില്ലകളിലും വാഹനങ്ങളുമില്ല.
മെഡിക്കൽ ഷോപ്പുകളിൽ പരിശോധന, സാമ്പിൾ ശേഖരണം, പരിശോധനയിൽ ക്രമക്കേട് തെളിഞ്ഞാൽ നടപടിയെടുക്കൽ തുടങ്ങിയവയാണ് ഇൻസ്പെക്ടർമാരുടെ ജോലി. ഇതിനുള്ള യാത്രകൾക്കും ഓഫീസ് ജോലിക്കും പുറമെ സംസ്ഥാന, ജില്ല തലത്തിലുള്ള നർക്കോട്ടിക് കോ ഓർഡിനേഷൻ , ബാലാവകാശ സംരക്ഷണ കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കണം. മലയാള ഭാഷ, വിവരാവകാശ യോഗങ്ങളിലും ഹാജരാകണം.
ലാബുകൾ
കൂടുന്നു
അനലറ്റിക്കൽ ലാബുകളുടെ എണ്ണം സർക്കാർ കൂട്ടുകയും അനലിസ്റ്റ് നിയമനം നടത്തുകയും ചെയ്യുന്നുണ്ട്. മുമ്പ് തിരുവനന്തപുരത്ത് മാത്രമേ ലാബ് ഉണ്ടായിരുന്നുള്ളൂ. പിന്നീട് കോന്നിയിലും കൊച്ചിയിലും തൃശൂരിലും തുടങ്ങി..
എടുക്കേണ്ട
സാമ്പിൾ
(ഒരു ഇൻസ്പെക്ടർ
മാസത്തിൽ)
□സ്റ്റാറ്റ്യൂട്ടറി....13
□സർവേ....10
□മെഡി ഷോപ്പ്-30,000
□25 കൊല്ലം മുമ്പ്-10,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |