SignIn
Kerala Kaumudi Online
Saturday, 04 April 2026 3.22 PM IST

കോടതികളിലെ അഴിമതിയും വിദ്യാർത്ഥികളറിയും; എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്‌തകം പരിഷ്‌കരിച്ചു

Increase Font Size Decrease Font Size Print Page
text-book

ന്യൂഡൽഹി: പുതിയ പാഠങ്ങൾ ഉൾപ്പെടുത്തി എൻസിഇആർടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ്‌ പാഠപുസ്‌തകം പരിഷ്‌കരിച്ചു. നീതിന്യായവ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടുത്തിയാണ് പാഠപുസ്‌തകം പരിഷ്‌കരിച്ചത്. 'നമ്മുടെ സമൂഹത്തിൽ നീതി ന്യായ വ്യവസ്ഥയുടെ പങ്ക്' എന്ന അദ്ധ്യായത്തിൽ കോടതികളിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകൾ തുടങ്ങിയ വിവരങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

ജ‌ഡ്‌ജിമാരുടെ എണ്ണക്കുറവ്, സങ്കീർണമായ നിയമനടപടികൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് കേസുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതെന്നും പാഠപുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. പഴയ പാഠപുസ്‌തകത്തിൽ നീതിന്യായവ്യവസ്ഥയുടെ പങ്ക്, സ്വതന്ത്ര ജുഡീഷ്യറി എന്നാൽ എന്ത്? കോടതികളുടെ ഘടന, അവ എങ്ങനെ സമീപിക്കാം എന്നിവ മാത്രമാണ് വിവരിച്ചിരുന്നത്. അഴിമതിയെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ലെങ്കിലും കേസുകൾ തീർപ്പാക്കാനെടുക്കുന്ന കാലതാമസം സാധാരണക്കാരന്റെ നീതിനിഷേധത്തിന് തുല്യമാണെന്ന് സൂചിപ്പിച്ചിരുന്നു. 'നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്' എന്നായിരുന്നു പഴയപാഠപുസ്‌തകത്തിലെ പരാമർശം.

കോടതിയ്ക്കകത്തും പുറത്തും ജഡ്‌ജിമാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് പുതിയ പുസ്‌തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. സുപ്രീം കോടതി, ഹൈക്കോടതികൾ, ജില്ലാ സബോർഡിനേറ്റ് കോടതികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകൾ പുതിയ പുസ്‌തകം നിരത്തുന്നുണ്ട്. നീതിവ്യവസ്ഥ സംരക്ഷിക്കുന്നതിൽ സ്വതന്ത്ര ജുഡീഷ്യറികളുടെ പ്രാധാന്യം വിശദീകരിക്കാനായി ഇലക്‌ടറൽ ബോണ്ട്, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നീ രണ്ട് ഉദാഹരണങ്ങൾ ചർച്ചചെയ്യാനും വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നുണ്ട്.

അദ്ധ്യയന വർഷം അവസാനിക്കാറായിട്ടും പുസ്‌തകം പുറത്തിറക്കാൻ വൈകിയതിനെക്കുറിച്ചോ പുതിയ ഭാഗങ്ങളെക്കുറിച്ചോ എൻസിഇആർടി ഡയറക്‌ടർ ഡിപി സക്ലാനി പ്രതികരിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻസിആർടി പുതിയ പുസ്‌തകങ്ങൾ തയ്യാറാക്കുന്നത്. ഇതിനകം ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ പുസ്‌തകങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, NCERT, TEXTBOOK, REVISION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.