
ന്യൂഡൽഹി: ഇറാനിൽ നിന്ന് ആറ് ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് തിരിച്ച കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്തിലെ വാദിനാർ തുറമുഖത്തേക്ക് വരികയായിരുന്ന അഫ്രാമാക്‌സ് കപ്പൽ 'പിംഗ് ഷുൻ' ആണ് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് വഴിതിരിച്ചുവിടേണ്ടി വന്നത്.
80,000ത്തിനും 1,20,000ത്തിനും ഇടയിൽ മെട്രിക് ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള കപ്പലാണിത്. 2002ൽ നിർമിച്ച ഈ കപ്പലിന് 2025ലാണ് യു എസ് അനുമതി ലഭിച്ചത്.ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്കാണ് കപ്പൽ ദിശമാറി യാത്രചെയ്യാൻ ഇടയാക്കിയത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഏഴ് വർഷത്തിനു ശേഷം ഇതാദ്യമായാണ് ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ, 2019ലാണ് ഇന്ത്യ അവസാനമായി ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വരുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |