
എത്ര തന്നെ സമ്പാദിച്ചാലും പലരുടെയും കെെയിൽ പണം നിൽക്കാറില്ല. വീട്ടിൽ സമ്പത്ത് കൂടാൻ വാസ്തുശാസ്ത്രത്തിൽ ചില കാര്യങ്ങൾ നിർദേശിക്കുന്നുണ്ട്. ഇത് അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് കുടുംബത്തിന് നല്ലത്. വീട്ടിൽ സമ്പത്ത് നിലനിൽക്കാൻ ആദ്യം ശ്രദ്ധിക്കേണ്ടത് അടുക്കളയാണ്. അടുക്കള വൃത്തിയായി സൂക്ഷിച്ചാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ലെന്ന് വാസ്തുവിൽ പറയുന്നു. അലമാരയും ലോക്കറും എല്ലായ്പ്പോഴും വടക്കോ കിഴക്കോ അഭിമുഖമായി സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു.
അതുപോലെ ഒരു മഞ്ഞൾ തുണിയിൽ കെട്ടി അടുക്കളിയിൽ സൂക്ഷിക്കുന്നത് വരുമാനം വർദ്ധിപ്പിക്കുന്നുവെന്ന് വാസ്തുവിൽ പറയുന്നു. എല്ലാ ശനിയാഴ്ചയും നിങ്ങളുടെ കഴിവിനനുസരിച്ച് നാണയങ്ങൾ ദാനം ചെയ്യുന്നത് വളരെ നല്ലതാണെന്ന് വിശ്വസിക്കുന്നു. വാസ്തുപ്രകാരം പ്രധാന കവാടത്തിന് നേരെ മുന്നിൽ കണ്ണാടി വയ്ക്കുന്നത് ഒഴിവാക്കുക. ഇത് വീട്ടിലേക്ക് പ്രവേശിക്കുന്ന പോസിറ്റീവ് എനർജിയെ പ്രതിഫലിപ്പിക്കുമെന്നും സന്തോഷത്തെയും സമൃദ്ധിയെയും സ്വാധീനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
കൂടാതെ വീടിന്റെ തെക്ക് പടിഞ്ഞാർ ദിശയിൽ മാലിന്യം സൂക്ഷിക്കരുന്നത് രാഹുവിന്റെയും കേതുവിന്റെയും ദോഷത്തിന് കാരണമാകും. ഇത് അനാവശ്യ ചെലവുകൾ വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നുവെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. വീടിന്റെ ഒരു ഭാഗവും പൂർണമായും ഇരുട്ടായിരിക്കരുതെന്നും വിശ്വാസമുണ്ട്. പ്രത്യേകിച്ച് അടുക്ക ഒരിക്കലും പൂർണമായും ഇരുണ്ട് കിടക്കാൻ പാടില്ല. അടുക്കളയുടെ ഒരു മൂലയിൽ ഒരു ചെറിയ സീറോ വാൾട്ട് ബൾബ് കത്തിച്ചുവയ്ക്കുന്നത് നല്ലതാണ്. ഇത് സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകുന്നുവെന്ന് വാസ്തുവിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |