
വീട് വയ്ക്കുമ്പോൾ മാത്രമല്ല വീട്ടിലെ ചെടിയുടെ സ്ഥാനം വരെ വാസ്തുശാസ്ത്രം നോക്കേണ്ടത് ആവശ്യമാണ്. കാരണം വീട്ടിലെ ചില പ്രശ്നങ്ങൾ വാസ്തു നോക്കി ചെടികൾ വയ്കക്കുന്നത് പരിഹാരമാണ്. ചില ചെടികൾക്ക് വീട്ടിനുള്ളിലെ നെഗറ്റീവ് എനർജി കുറച്ച് ശാന്തവും പോസിറ്റീവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നു. അത്തരത്തിൽ ഒരു ചെടിയാണ് മുല്ല. ഇതിന്റെ മനോഹരമായ സുഗന്ധം വീട്ടിനുള്ളിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു.
മതപരമായ ആചാരങ്ങളിലും മുല്ലപ്പൂ വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ശിവൻ, വിഷ്‌ണു, ലക്ഷ്മി ദേവി എന്നിവർക്കാണ് ഇവ സമർപ്പിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മുല്ലപ്പൂ സമർപ്പിക്കുന്നത് ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിൽ സന്തോഷം, സമൃദ്ധി, പോസിറ്റീവിറ്റി എന്നിവ കൊണ്ടുവരുന്നു. എന്നാൽ മുല്ല വയ്ക്കുമ്പോൾ ദിശ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
വാസ്തുപ്രകാരം ഈശാൻ കോൺ എന്ന് അറിയപ്പെടുന്ന വടക്കുകിഴക്കൻ ദിശയിൽ മുല്ല നടുന്നതാണ് ഏറ്റവും ശുഭകരം. കൂടാതെ വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശകളും മുല്ല വയ്ക്കാൻ നല്ലതാണെന്ന് വാസ്തുവിൽ പറയുന്നു. വീട്ടിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കും. കൂടാതെ വീട്ടിൽ ഐക്യവും സ്നേഹവും കൂടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാവിലെ നേരിയ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് മുല്ല ചെടി നടുക. മുല്ല ചെടി എപ്പോഴും വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുക. ആവശ്യത്തിന് സൂര്യപ്രകാശവും ശുദ്ധവായുവും അതിന് ലഭിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |