കൊച്ചി: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജനയുഗം മുൻ പത്രാധിപരുമായ മരങ്ങോലത്ത് വീട്ടിൽ എം.എസ്. രാജേന്ദ്രൻ (91) നിര്യാതനായി. സംസ്കാരം പിറവത്തെ തറവാട്ടു വളപ്പിൽ നടത്തി. ദീർഘനാളായി തിരുവനന്തപുരം ജനയുഗം ക്വാർട്ടേഴ്സിലായിരുന്നു താമസം. രണ്ട് മാസം മുമ്പ് സഹോദരൻ എം.എസ്. ഗോകുൽനാഥിന്റെ മരണത്തെ തുടർന്നാണ് പിറവത്തെ തറവാട്ടിലെത്തിയത്. പിന്നീട് ഭാര്യാസഹോദര പുത്രൻ ഹരിദാസിന്റെ വൈറ്റില ജനതാ റോഡിലെ മയൂരം വീട്ടിലെത്തി. ഇവിടെ വച്ച് രണ്ടാഴ്ച മുമ്പ് അസുഖബാധിതനായി. ഇന്നലെ പുലർച്ചെ 4.15നായിരുന്നു അന്ത്യം. അവിവാഹിതനാണ്. മറ്റ് സഹോദരങ്ങൾ: എം.എസ്. സെൻ (റിട്ട. കെ.എഫ്.സി), എം.എസ്.രവീന്ദ്രനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |