കാളികാവ്: മലബാറിൽ ഏറ്റവും കൂടുതൽ യാത്രാതിരക്കുള്ള നിലമ്പൂർ റെയിൽപാതയിൽ രണ്ടു കോച്ചുകൾ ലഭിച്ചു.നിലമ്പൂർ കോട്ടയം എക്സ് പ്രസ്സിൽ രണ്ടു കോച്ചുകൾ അനുവദിച്ചതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. 16 മുതൽ സൗകര്യം ലഭിക്കും.നിലമ്പൂർ തിരുവനന്തപുരം രാജ്യറാണിക്കും രണ്ടു കോച്ചുകൾ ഉടൻ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും കോട്ടയം എക്സ് പ്രസ്സിനു മാത്രമാണ് ഇപ്പോൾ അധിക കോച്ച് ലഭിച്ചത്.
നിലമ്പൂർ, ഷൊർണൂർ പാതയുടെ വൈദ്യുതീകരണം പൂർത്തിയായി ഒരു വർഷം പൂർത്തിയായിട്ടും കാര്യമായ വികസനം നടന്നിട്ടില്ല.
ക്രോസിംഗ് സ്റ്റേഷനുകളുടെ കുറവും പ്ലാറ്റ് ഫോമുകളുടെ നീളം കുറയലുമാണ് ട്രെയിനുകളുടെയും കോച്ചുകളുടെയും വർദ്ധനവിന് വിലങ്ങു തടിയായി നിൽക്കുന്നത്. അങ്ങാടിപ്പുറത്തിനും നിലമ്പൂരിനുമിടയ്ക്ക് നിർമ്മാണം നടക്കുന്ന കുലുക്കല്ലൂർ ക്രോസിംഗ് സ്റ്റേഷനാകുന്നതോടെ വണ്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും.
എന്നാൽ പ്ലാറ്റ് ഫോമുകളുടെ നീളക്കുറവാണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തടസ്സം.
ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിക്യമാണ് മലബാറിലെ യാത്രാ തിരക്കിന്റെ പ്രധാന കാരണം.
പ്രിയങ്ക ഗാന്ധി എം.പി, ഇ.ടി. മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ എം.പിമാർ റെയിൽവേ മന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അധിക കോച്ചുകൾ അനുവദിച്ചു കിട്ടിയത്.
രാജ്യറാണിക്ക് അധികകോച്ച് അനിവാര്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |