
അമ്പലപ്പുഴ: കേരളത്തിൽ വിവാഹിതരായ കുംഭമേള വൈറൽ താരത്തെയും ഭർത്താവ് മുഹമ്മദ് ഫർമാനെയും കസ്റ്റഡിയിലെടുക്കാൻ കൊച്ചിയിലെത്തിയ മദ്ധ്യപ്രദേശ് പൊലീസ് സംഘം വെറുംകൈയോടെ മടങ്ങി. കാലിന് പരിക്കേറ്റ് റോഡിൽ കിടന്ന യുവാക്കളെ ആശുപത്രിയിൽ എത്തിക്കാതെ പൊലീസ് മുങ്ങിയെന്നും പരാതി. വണ്ടാനം വൃക്ഷവിലാസത്തിൽ ഷാജി, ജസീല ദമ്പതികളുടെ മകൻ ആഷിക്ക് (19), അയൽവാസിയും സുഹൃത്തുമായ നവാസിന്റെ മകൻ ഷിനാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്.
കാലിന് പൊട്ടലുണ്ടായ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസിനെതിരെ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് യുവാക്കളുടെ ബന്ധുക്കൾ പറഞ്ഞു. ദേശീയപാതയിൽ തോട്ടപ്പള്ളി സ്പിൽവേ പാലത്തിന് വടക്കുഭാഗത്ത് ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
അമ്പലപ്പുഴയിൽ കഴിഞ്ഞ ദിവസം വാഹനമിടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരു യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഘത്തിലുൾപ്പെട്ടവരെന്ന് സംശയിച്ചാണ് ബൈക്കിൽ പോയ ഇവരെ അമ്പലപ്പുഴ പൊലീസ് പിന്തുടർന്നത്. ഹരിപ്പാട് ക്ഷേത്രത്തിൽ ഐസ്ക്രീം കച്ചവടത്തിനുശേഷം വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു യുവാക്കൾ. തോട്ടപ്പള്ളിക്ക് സമീപമെത്തിയപ്പോൾ പൊലീസ് കൈകാണിച്ചു.
നിറുത്താതെ അമ്പലപ്പുഴ ഭാഗത്തേക്കുപോയ ബൈക്കിനെ പിന്തുടർന്ന പൊലീസ് ബൈക്കിന്റെ സൈഡിൽ ജീപ്പിടിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇരുവരെയും മർദ്ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും യുവാക്കളുടെ ബന്ധുക്കൾ പറഞ്ഞു. ആഷിക്ക് വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടേയും ശരീരത്തിൽ മർദ്ദനമേറ്റ പാടുണ്ടെന്നും പൊലീസിന്റെ സമ്മർദ്ദത്തിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നൽകിയെന്നും ഷിനാസിന്റെ ബന്ധുക്കൾ കുറ്റപ്പെടുത്തി.
നിഷേധിച്ച് പൊലീസ്
യുവാക്കളുടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് പൊലീസ് ജീപ്പിൽ തട്ടുകയായിരുന്നു എന്നാണ് അമ്പലപ്പുഴ ഡിവൈ.എസ്.പിയുടെ വിശദീകരണം.
കൈകാണിച്ചിട്ട് നിറുത്താതെ ഫോണിൽ സംസാരിച്ച് ബൈക്ക് ഓടിച്ചു പോകുമ്പോഴായിരുന്നു അപകടം. ജീപ്പിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |