
നമ്മുടെ നാട്ടിൽ പൊതുവെ എല്ലായിടത്തും കാണുന്നൊരു പ്രാണിയാണ് ഈച്ച. മനുഷ്യർക്ക് ശല്യവും രോഗവാഹിയുമാണ് ഈച്ചകൾ. ഭക്ഷണ സാധനങ്ങൾ, വസ്‌ത്രങ്ങൾ മറ്റ് വസ്‌തുക്കൾ എന്നിവിടങ്ങളിലെല്ലാം ഇവ വന്നിരിക്കാറുണ്ട്. ഇവയെ തുരത്താൻ പൊതുവെ ക്രീമുകളും കെമിക്കലുകളും പൊതുവിപണിയിൽ ലഭ്യമാണ്. എന്നാൽ അവയ്‌ക്ക് ചിലപ്പോൾ ആശങ്കാജനകമായ വിപരീത ഫലമുണ്ടായേക്കാം.
അത്തരത്തിൽ ആശങ്കയൊന്നും കൂടാതെ ഈച്ചയെ എന്നന്നേക്കുമായി തുരത്താനുള്ള വഴിയാണ് ഇനി പറയുന്നത്. ഏതൊരു വീട്ടിലും വാങ്ങാറുള്ള ഈ സാധനങ്ങളുപയോഗിച്ച് ഈച്ചയെ ഓടിക്കാം. ഓറഞ്ച് എടുത്തശേഷം ബാക്കിവരുന്ന തൊലി ഈച്ചയെ ഓടിക്കാൻ നല്ലതാണ്. നേർത്ത കട്ടികുറഞ്ഞ ഒരു തുണി എടുക്കുക. ഇനി ഓറഞ്ച് തൊലി കഷ്‌ണങ്ങൾ ഇതിൽ വച്ചശേഷം അടുക്കളയിൽ തൂക്കിയിട്ടോളൂ. ഇതിന്റെ മണം വരുന്നതോടെ ഈച്ച ഒഴിഞ്ഞുപോകും.
യൂക്കാലിപ്റ്റസ് എണ്ണയോ പെപ്പർമിന്റ് എണ്ണയോ എടുത്ത് ഈച്ചശല്യം രൂക്ഷമായയിടത്ത് തളിക്കുന്നതും ഇവയുടെ ശല്യം അകറ്റാൻ ഉത്തമമാണ്. ഈ വഴികൾ പരീക്ഷിച്ചുനോക്കൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |