
ദോശ ചുടുന്നുവർ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ദോശ കല്ലിൽനിന്നും ഇളകിവരാത്തത്. ഇത് പരിഹരിക്കുന്നതിനായി കല്ലിൽ ധാരാളമായി എണ്ണമയം പുരട്ടുന്നവരാകും പലരും. എന്നാൽ ഇത് ആരോഗ്യത്തെ ദോഷമായി ബാധിച്ചേക്കാം. ഒരു തുള്ളിപോലും എണ്ണ ഉപയോഗിക്കാതെതന്നെ ആരോഗ്യകരമായ രീതിയിൽ ദോശ ചുട്ടെടുക്കാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയില്ല. വെറും പച്ചവെള്ളത്തിൽ നല്ല മൊരിഞ്ഞ ദോശ (വാട്ടർ ദോശ) ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തടികുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും ഹൃദയാരോഗ്യത്തിന് മുൻഗണന നൽകുന്നവർക്കും ഇത് മിച്ചച്ചൊരു പ്രഭാതഭക്ഷണമാണ്. വെള്ളം ഉപയോഗിച്ച് ചുട്ടെടുക്കുന്നതിനാൽതന്നെ ദോശ കൂടുതൽ മൃദുവായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |