
മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത വസ്‌തുവാണ് മഞ്ഞൾപ്പൊടി. കറികളിൽ രുചി കൂടുന്നതിന് മാത്രമല്ല, മഞ്ഞൾ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനും കൂടിയാണ് ഉപയോഗിക്കുന്നത്. പണ്ടുകാലത്ത് വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ചെടുക്കുന്ന മഞ്ഞളാണ് കറികളിൽ ഉപയോഗിച്ചിരുന്നത്.
എന്നാൽ, ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പാക്കറ്റ് മഞ്ഞൾപ്പൊടിയാണ് എല്ലാവരും ഉപയോഗിക്കുന്നത്. ഇതിൽ എന്തെല്ലാം മായങ്ങൾ കലർന്നിട്ടുണ്ടെന്ന് നമുക്ക് അറിയാൻ സാധിക്കില്ല. സുഗന്ധവ്യഞ്ജനങ്ങൾ മുതൽ എണ്ണകളും ധാന്യങ്ങളും വരെ ഇപ്പോൾ മായം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മഞ്ഞൾപ്പൊടിയിൽ മായം കലർന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള മാർഗം അറിയിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ നിലവാര അതോറിറ്റി.
വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ മാർഗങ്ങളാണിത്. മഞ്ഞൾപ്പൊടിയിൽ മഞ്ഞ നിറത്തിലുള്ള കളിമണ്ണാണ് മായമായി ചേർക്കുന്നത്. ഇത് തിരിച്ചറിയാനായി ഗ്ലാസ്, ശുദ്ധജലം, ഒരു സ്‌പൂൺ നിങ്ങൾ ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടി എന്നിവ മാത്രം മതി.
ആദ്യം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുറച്ച് സമയം ഇത് മാറ്റിവയ്‌ക്കുക. ശുദ്ധമായ മഞ്ഞൾ ആണെങ്കിൽ വെള്ളം ഏറെനേരം കഴിഞ്ഞാലും മഞ്ഞനിറത്തിലിരിക്കും. എന്നാൽ, അതിൽ കളിമണ്ണ് കലർന്നിട്ടുണ്ടെങ്കിൽ ഗ്ലാസിന്റെ താഴ്‌ഭാഗത്ത് പൊടി അടിഞ്ഞുകിടക്കും. കാരണം കളിമണ്ണ് വെള്ളത്തിൽ ലയിക്കില്ല. ഈ മാർഗം പരീക്ഷിച്ച ശേഷം നിങ്ങൾ ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടിയിൽ മായമില്ലെന്ന് ഉറപ്പുവരുത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
