
ധ്യാൻ ശ്രീനിവാസൻ, ഗിന്നസ് പക്രു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ്. പി. ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും കോട്ടയത്ത് ചിത്രീകരണം ആരംഭിച്ചു. പൂർണമായും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം ഈ കാലഘട്ടത്തിലെ നൂതനമായ പശ്ചാത്തലങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അന്ന രേഷ്മ രാജനും, സ്നേഹ ബാബുവുമാണ് നായികമാർ. ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, സലിംകുമാർ, മണിയൻ പിള്ള രാജു, സാജു നവോദയ, ജയകൃഷ്ണൻ, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്, മജീദ്, ഷാജി മാവേലിക്കര, അനാമിക, അംബിക മോഹൻ, സ്നേഹ ശ്രീകുമാർ, ആതിര രാജീവ്, ഒറ്റപ്പാലം ലീല എന്നിവരാണ് മറ്റു താരങ്ങൾ. തിരക്കഥ - സംഭാഷണം ശ്രീകുമാർ അറയ്ക്കൽ. ഗാനങ്ങൾ - സിജിൽ കൊടുങ്ങല്ലൂർ - മണികണ്ഠൻ. സംഗീതം - മണികണ്ഠൻ - ശ്രീജു ശ്രീധർ, പ്രൊഡക്ഷൻ കൺട്രോളർ - ദീപു. എസ്. കുമാർ. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് നിർമ്മാണം. പി. ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
