SignIn
Kerala Kaumudi Online
Monday, 23 February 2026 5.07 AM IST

മോഹൻലാലിനോ മമ്മൂട്ടിക്കോ പോലും ലഭിക്കാത്തത് സ്വന്തമാക്കി ഹണി റോസ്

Increase Font Size Decrease Font Size Print Page
honey-rose

ദുബായിലെ ആദ്യ ഡി‌ജിറ്റൽ ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ്. ബിസിനസ് വാലെറ്റിൽ യുഎസ്‌ബി ചിപ് അടങ്ങിയ വീസയാണ് ഹണിക്ക് ലഭിച്ചത്. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് താരം വീസ ഏറ്റുവാങ്ങി. 10 വർഷത്തേക്കാണ് കാലാവധി.

വ്യക്തികളുടെ എമിറേറ്റ്സ് ഐഡി, താമസ വീസ, പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകൾ എല്ലാം ഒറ്റ ബിസിനസ് വാലെറ്റിൽ ലഭ്യമാകുമെന്നുള്ളതാണ് യുഎസ്‌ബി ചിപ് വീസയുടെ പ്രത്യേകത. നേരത്തെ പാസ്‌പോർട്ടിൽ പതിച്ചു നൽകിയിരുന്ന വീസ പൂർണമായും നിർത്തലാക്കിയാണ് പുതിയ ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ ഗോൾഡൻ വീസ ദുബായ് ഭരണകൂടം പുറത്തിറക്കിയത്.

എന്താണ് ഗോൾഡൻ വിസ?

യു.എ.ഇയുടെ സാമ്പത്തിക, സാമൂഹിക വികസനരംഗത്ത് മികച്ച സംഭാവന നൽകിയ വിദേശികൾക്ക് ആദരപൂർവം സമ്മാനിക്കുന്നതാണ് ഗോൾഡൻ വീസ. യു.എ.ഇയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയാണ് മുഖ്യലക്ഷ്യം. അഞ്ചുവർഷം, 10 വർഷം എന്നിങ്ങനെ കാലാവധിയുണ്ട്. ഗോൾഡൻ വിസ ലഭിക്കുന്നയാളുടെ കുടുംബാംഗങ്ങൾ, ബിസിനസ് പാർട്ണർ എന്നിവർക്കും ഇതേ വീസ ലഭിക്കും.

അർഹർ ആരെല്ലാം

നിക്ഷേപകർ, സംരംഭകർ, ശാസ്ത്രമേഖലയിലടക്കം പ്രാഗത്ഭ്യം തെളിയിച്ചവർ, മിടുമിടുക്കരായ വിദ്യാർത്ഥികൾ എന്നിവരാണ് അർഹർ. ഗോൾഡൻ വിസ ലഭിച്ചാൽ യു.എ.ഇ പൗരന്റെ സ്‌പോൺസർഷിപ്പില്ലാതെ തന്നെ ഇവർക്ക് 10 വർഷക്കാലം യു.എ.ഇയിൽ തങ്ങാം.

golden-visa

നിക്ഷേപകർ, സംരംഭകർ

കുറഞ്ഞത് ഒരുകോടി ദിർഹം യു.എ.ഇയിൽ നിക്ഷേപിച്ചവർ (ഏകദേശം 20 കോടി രൂപ)

കുറഞ്ഞത് ഒരു കോടി ദിർഹം മൂലധനത്തോടെ യു.എ.ഇയിൽ കമ്പനി സ്ഥാപിച്ചവർ.

നിക്ഷേപം വായ്പ ആയിരിക്കരുത്. കുറഞ്ഞത് മൂന്നുവർഷം നിക്ഷേപം നിലനിറുത്തണം

പ്രഗത്ഭർ

ഡോക്ടർമാർ, ശാസ്ത്രജ്ഞർ, ഉപജ്ഞാതാക്കൾ, കല, സാംസ്‌കാരിക മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ

ഇവരുടെ ഭാര്യ/ഭർത്താവിനും മക്കൾക്കും ഗോൾഡൻ വീസ ലഭിക്കും.

വിദ്യാർത്ഥികൾ

തിരഞ്ഞെടുക്കപ്പെട്ട 500 യൂണിവേഴ്സിറ്റികളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് പി.എച്ച്.ഡി നേടിയവർ.

പി.എച്ച്.ഡിയും ഒപ്പം യു.എ.ഇയുടെ പ്രൊഫഷണൽ മേഖലയിൽ 10 വർഷത്തെ പ്രവർത്തന പരിചയവുമുള്ളവർ

യു.എ.ഇയുടെ സുപ്രധാന മേഖലകളെ കുറിച്ച് ഗവേഷണം നടത്തുന്നവർ.

5 വർഷ വിസ

അഞ്ചുവർഷക്കാലാവധിയുള്ള ഗോൾഡൻ വീസയും യു.എ.ഇ നൽകുന്നുണ്ട്. നിക്ഷേപകർ, സംരംഭകർ, ശാസ്ത്രമേഖലയിലടക്കം പ്രാഗത്ഭ്യം തെളിയിച്ചവർ, മിടുമിടുക്കരായ വിദ്യാർത്ഥികൾ എന്നിവരാണ് അർഹർ. നിക്ഷേപകർ കുറഞ്ഞത് 50 ലക്ഷം ദിർഹം (പത്തുകോടി രൂപ) യു.എ.ഇയിൽ നിക്ഷേപിച്ചിരിക്കണം. സ്‌കൂൾ വിദ്യാർത്ഥികൾ 95 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചവരാകണം. യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുവേണ്ട കുറഞ്ഞ മാർക്ക് (ജി.പി.എ) 3.75.

എന്താണ് ലക്ഷ്യം?

നിക്ഷേപ, വ്യാപാര, വാണിജ്യ, സാംസ്‌കാരിക ഹബ്ബായി യു.എ.ഇയെ വളർത്തുകയാണ് ലക്ഷ്യം. ഗോൾഡൻ വീസയിലൂടെ സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര, കലാ, കായിക രംഗങ്ങളിലെ പ്രഗത്ഭർക്ക് ദീർഘകാല വീസ നൽകുന്നത് ഇതുമുന്നിൽ കണ്ടാണ്. 2019ലാണ് പദ്ധതിക്ക് തുടക്കം. ദ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പാണ് (ഐ.സി.എ) യോഗ്യരെ കണ്ടെത്തുന്നത്.

ഗോൾഡ് കാർഡ് വീസയും എം.എ. യൂസഫലിയും

ഗോൾഡ് കാർഡ് വീസയും യു.എ.ഇ 2019ൽ അവതരിപ്പിച്ചിരുന്നു. ലോകത്ത് തന്നെ ഇത് ആദ്യമായി സ്വന്തമാക്കിയത് പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയാണ്. യു.എ.ഇയിൽ സ്ഥിരതാമസത്തിനുള്ള 'ആജീവനാന്ത വീസ' ആണിത്.

യു.എ.ഇയിൽ 100 ബില്യൺ ദിർഹമിനുമേൽ (രണ്ടുലക്ഷം കോടി രൂപ) നിക്ഷേപം നടത്തിയ 6,800 പേർക്കാണ് ആദ്യ ബാച്ചിൽ ഗോൾഡ് കാർഡ് വീസ നൽകുന്നത്. സൗദി അറേബ്യയിൽ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനും യൂസഫലിയാണ്.

TAGS: MOHANLAL, MAMMOOTTY, HONEYROSE, GOLDEN VISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.