
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് രജിസ്ട്രാർ ടി.വി. സുഭാഷ്, റബ്കോ മാനേജിംഗ് ഡയറക്ടർ ഹരിദാസൻ നമ്പ്യാർ എന്നിവർ ഇന്ന് രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നൽകി.
സഹകരണ വകുപ്പ് നിയോഗിച്ച സംഘം കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച് രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തട്ടിപ്പ് കണ്ടെത്താൻ സ്വീകരിച്ച നടപടിയിൽ വിശദീകരണത്തിനാണ് രജിസ്ട്രാറെ വിളിപ്പിച്ചത്.
റബ്കോ ഉത്പന്നങ്ങളുടെ തൃശൂർ, എറണാകുളം ജില്ലകളിലെ വിതരണ ഏജൻസി കരുവന്നൂർ ബാങ്കായിരുന്നു. കമ്മിഷൻ ഏജന്റ് വഴിയായിരുന്നു ഇടപാടുകൾ. ഉത്പന്നങ്ങളുടെ വില്പനയിലും ലക്ഷങ്ങളുടെ തട്ടിപ്പ് സഹകരണ വകുപ്പും ഇ.ഡിയും കണ്ടെത്തിയിരുന്നു. ഇതിൽ വിശദീകരണം തേടിയാണ് മാനേജിംഗ് ഡയറക്ടറെ വിളിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |