കാക്കനാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്ക് കാക്കനാട് സിവിൽ സ്റ്റേഷന് സമീപം സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ പി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കുഞ്ഞാവു ഹാജി, വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ, ട്രഷറർ എസ് ദേവരാജൻ, അഡ്വ.എ.ജെ. റിയാസ്, കെ. ഗോപാലൻ, എം.സി. പോൾസൺ, ഡിലൈറ്റ് പോൾ, എം.പി. അബ്ദുൽ റസാഖ്, സി.ജി. ബാബു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |