SignIn
Kerala Kaumudi Online
Wednesday, 22 May 2024 8.55 AM IST

2 ലക്ഷം രൂപയുടെ പ്രസംഗമത്സരം; ഇന്നുകൂടി അപേക്ഷിക്കാം

nehru-yuv

തിരുവനന്തപുരം: ഒന്നാം സമ്മാനമായി രണ്ടുലക്ഷം രൂപയും സർട്ടിഫിക്കറ്റും നൽകുന്ന നെഹ്റു യുവകേന്ദ്രയുടെ നാഷണൽ യൂത്ത് പാർലമെന്റ് പ്രസംഗമത്സരത്തിന് ഇന്നുകൂടി അപേക്ഷിക്കാം. മൈഭാരത് വെബ്സെറ്റിൽ രജിസ്റ്റർ ചെയ്താണ് അപേക്ഷിക്കേണ്ടത്. ജില്ലാ,​ സംസ്ഥാന തലങ്ങളിൽ ഒാൺലൈനായി മത്സരിച്ച് ജയിക്കുന്നവർക്കാണ് ദേശീയതലത്തിൽ അവസരം കിട്ടുക. പാർലമെന്റിന്റെ സെൻട്രൽ ഹാളിലായിരിക്കും മത്സരം. രണ്ടാം സമ്മാനം ഒന്നരലക്ഷം രൂപയും മൂന്നാം സമ്മാനം ഒരുലക്ഷവും നൽകും. നാലും അഞ്ചും സ്ഥാനങ്ങളിലെത്തുന്നവർക്ക് അരലക്ഷം വീതവും കിട്ടും.18 മുതൽ 25 വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഹിന്ദി, ഇംഗ്ളീഷ്, മലയാളം ഭാഷകളിൽ പ്രസംഗിക്കാം. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്,​ മലപ്പുറം,​ മാഹി ജില്ലക്കാർക്ക് 19നും എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലക്കാർക്ക് 20നും തൃശൂർ, പാലക്കാട്, കോട്ടയം, ഇടുക്കി, ലക്ഷദ്വീപ് ജില്ലക്കാർക്ക് 21നുമായിരിക്കും മത്സരങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEHRU YUVA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.