ആലപ്പുഴ: പെൻഷൻ കുടിശിക അടിയന്തരമായി വിതരണം ചെയ്യണം എന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ശക്തിപ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അറിയിച്ചു. ഏഴ് മുതൽ ആരംഭിച്ച സമരത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആലപ്പുഴ സ്റ്റാൻഡിൽ നടന്ന സമരം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സിദ്ധാർത്ഥൻ, എസ്.പ്രേംകുമാർ, എം.ജെ.സ്റ്റീഫൻ, ഇ.എ.ഹക്കീം, ബി.രാമചന്ദ്രൻ, എസ്.പത്മകുമാരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |