വടകര : കെ.എം.എസ്.കെ കുരിക്കിലാട് സ്നേഹവീട് പദ്ധതിക്ക് തുടക്കമായി. മലയാളി ഡോക്ടർ അസോസിയേഷൻ സൗദി അറേബ്യയുടെ സഹകരണത്തോടെ കുരിക്കിലാട് കണിയാംകുന്നിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ ദാനം കെ. മുരളീധരൻ എം.പി നിർവ്വഹിച്ചു. കെ.എം.എസ്.കെ ചെയർമാൻ മജീദ് കുരിക്കിലാട് അദ്ധ്യക്ഷത വഹിച്ചു.
ചോറോട് പഞ്ചായത്ത് അംഗം പി. ലിസി പദ്ധതി ഉദ്ഘാടനം ചെയ്തു, കെ.എം. വാസു , അനന്ദൻ പുള്ളോട്ട് , കെ.എം. നാരായണൻ, സി.എം. രജി, വിശ്വൻ, ദാമോദരൻ പുതുകൂടി, സി.എം. മുരളി, അബ്ദുൾ ഷഹനാസ്, രാജി എന്നിവർ സംസാരിച്ചു. കൺവീനർ ഷംസുദ്ധീൻ മുഹമ്മദ്,രാജേഷ് ചോറോട്, ഇ.കെ അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |