കോഴിക്കോട്: സംസ്ഥാന മനുഷ്യവകാശ സംരക്ഷണ കേന്ദ്രം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് വെെകീട്ട് മൂന്ന് മണിക്ക് ടി.കെ. ആസാദ് നഗറിൽ (കോഴിക്കോട് സ്റ്റേഡിയം ഹാൾ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എ അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. അതിജീവനം തേടുന്ന കർഷകർ എന്ന സെമിനാറിൽ പി. ടി. ജോൺ, സംസ്ഥാന സെക്രട്ടറി ജോയ് കൈതാരം , ഗോകുൽ ദാസ്, മനുഷ്യാവകാശ പ്രവർത്തകർ, കർഷക പ്രതിനിധികൾ എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഉസ്മാൻ ചാത്തംചിറ, ടി.പി സാഹിർ, എ.ആർ നിസ്താർ, എം സുലേഖ, കെ.വി മോഹനൻ, എം.പി ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |