കുട്ടനാട് : സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിൽ സംഘടിപ്പിച്ച തീപ്പന്തപ്രകടനം ഡി.സി.സി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്തു. നോർത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വി.രാജീവ് അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ, സിബി മൂലംകുന്നം, ബേബിച്ചൻ കഞ്ഞിക്കര, എസ്.ഡി.രവി, വിജയകുമാർ പൂമംഗലം,റോബിൻ കഞ്ഞിക്കര തുടങ്ങിയവർ സംസാരിച്ചു.കിടങ്ങറ പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം കിടങ്ങറ പാലത്തിന് സമീപംസമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |