SignIn
Kerala Kaumudi Online
Wednesday, 22 May 2024 6.28 AM IST

കുമ്പഴ ശ്രീനാരായണ സ്തുപികാ വാർഷികവും കൺവെൻഷനും തുടങ്ങി

g

പത്തനംതിട്ട: 31 -ാമത് കുമ്പഴ ശ്രീനാരായണ സ്തുപികാ വാർഷികവും ശ്രീനാരായണ കൺവെൻഷനും തുടങ്ങി. എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. യുണിയൻ പ്രസിഡന്റ് കെ പത്മകുമാർ അദ്ധ്യക്ഷത വഹിച്ചു.പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ ടി സക്കീർ ഹുസൈൻ യൂണിയന്റെ സാന്ത്വന ധനസഹായം വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി പി സുന്ദരേശൻ,യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗം സി എൻ വിക്രമൻ, മുൻസിപ്പൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത്കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി സോമനാഥൻ, പി കെ പ്രസന്നകുമാർ, എസ് സജിനാഥ്, പി സലിംകുമാർ, കെ എസ് സുരേശൻ, മൈക്രോ ഫൈനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ ആർ സലീലനാഥ്‌, വനിതാസംഘം യൂണിയൻ സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് സി കെ സജീവ്കുമാർ, എംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് സുദീപ് ബി, വൈദിക യോഗം യൂണിയൻ കൺവീനർ ബീന സജിനാഥ്‌, കേരളകൗമുദി സീനിയർ പ്രതിനിധി സി വി ചന്ദ്രൻ, 4932 കുമ്പഴ ടൗൺ ശാഖ പ്രസിഡന്റ് കെ പി സുമേഷ് എന്നിവർ സംസാരിച്ചു. വൈക്കം മുരളി, സൗമ്യ ഇ അനിരുദ്ധൻ, ബിജു പുളിക്കലേടത്ത് എന്നിവർ പ്രഭാഷണങ്ങൾ നടത്തി. യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ പതാകയുയർത്തി. ഇന്ന് രാവിലെ 10 ന് തൃപ്പുണിത്തുറ ഗവ. സംസ്‌കൃത കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ സ്വാമിനി നിത്യചിന്മയിയുടെ പ്രഭാഷണം, 2 ന് ആലുവ അദ്വൈത ആശ്രമത്തിലെ സ്വാമി നാരായണ ഋഷി നയിക്കുന്ന സത്‌സംഗം എന്നിവ നടക്കും.

....................

അരയക്കണ്ടി സന്തോഷ്

പത്തനംതിട്ട: ഏഷ്യയിൽ ആദ്യമായി ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച ആലുവ സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കുമ്പഴ ശ്രീനാരായണ സ്തുപികാ വാർഷികവും കൺവെൻഷനും കാലഘട്ടത്തിന്റെ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്. യുവ തലമുറ ശ്രീനാരായണ ദർശനം പഠിക്കാൻ ശ്രമിക്കണം. ഗുരു രചിച്ച ദൈവദശകത്തിന്‌ ലോകത്ത് പ്രാധാന്യം വർദ്ധിച്ചുവരുന്ന കാലഘട്ടമാണിത്


കെ പത്മകുമാർ


എസ് എൻ ഡി പി യോഗം പത്തനംതിട്ട യൂണിയന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന പി കെ കുഞ്ഞിരാമന്റെ സ്വപ്നമായിരുന്നു കുമ്പഴയിൽ സർവമത സാഹോദര്യത്തിന്റെ പ്രതീകമായി ശ്രീനാരായണ സ്തുപികയും പഠനകേന്ദ്രവും സ്ഥാപിക്കുക എന്നത്. ദേശാഭിമാനി ടി കെ മാധവൻ യോഗത്തിന്റെ സംഘടനാ സെക്രട്ടറിയായിരിക്കുമ്പോൾ 15 ശാഖകളുമായി രൂപീകരിച്ച പത്തനംതിട്ട യൂണിയൻ ഇന്ന് നേട്ടത്തിന്റെ പാതയിലാണ്. യൂണിയന്റെ പ്രധാന വിദ്യാഭ്യാസ ഹബ്ബായി കോന്നി മാറി.

ഡി അനിൽകുമാർ

ശ്രീനാരായണ സ്തുപിക നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം മനയത്ത് പ്രഭാകരനാണ് നൽകിയത്.1993 ൽ നിർമ്മാണം പൂർത്തിയാക്കി സ്തുപികയുടെ ഉദ്ഘാടനം നടത്തി. 31 വർഷമായി ശിവരാത്രിയോടനുബന്ധിച്ച ദിവസങ്ങളിൽ യൂണിയൻ സ്തുപികാ വാർഷികവും ശ്രീനാരായണ കൺവൻഷനും നടത്തിവരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.