കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് കാരാട്ട് നിർമ്മിക്കുന്ന നീന്തൽകുളത്തിന്റെ ഭൂരേഖ കൈമാറ്റം നടത്തി. കെ.സി.ഹുസൈനാണ് കുളം നിർമ്മിക്കുന്നതിന് 36.6 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഭൂരേഖ ഏറ്റുവാങ്ങി. 2024-25 വാർഷിക ബഡ്ജറ്റിൽ കുളം നിർമ്മാണത്തിന് 25 ലക്ഷം രൂപ വകയിരുത്തിയതായി അറിയിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി ചെയർ പേഴ്സൺ എം.കെ. നദീറ , സി.പി. ചെറിയ മുഹമ്മദ്, കെ.ടി. മൻസൂർ, കെ.ടി.ഹമീദ്, നാസർ കൊളായി, ടി.കെ.അബൂബക്കർ, റഫീഖ് കുറ്റിയോട്ട് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |